Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Court

Thrissur

ബാങ്കി​ന്‍റെ ​അ​ന​ധി​കൃ​ത​നി​ർ​മാ​ണം​ പൊ​ളി​ക്ക​ണം:​ ഹൈ​ക്കോ​ട​തി

പു​ന്ന​യൂ​ർ​ക്കു​ളം: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലെ അ​ന​ധി​കൃ​ത​നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ​ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ച​ട്ടം ലം​ഘി​ച്ചാ​ണ് നി​ർ​മാ​ണം​ ന​ട​ത്തി​യ​തെ​ന്നു കാ​ണി​ച്ച് പ​ന​ന്ത​റ​സ്വ​ദേ​ശി​യും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എം.​ബി.സു​ജീ​ഷ് ന​ൽ​കി​യ​ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ​ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല​. ഇ​തേ​തു​ട​ർ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു .

ബാ​ങ്കി​ന് കോ​ട​തി നോ​ട്ടി​സ് അ​യ​ച്ചു. ആ​രും ഹാ​ജ​രാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് 2021 ലെ ​ഉ​ത്ത​ര​വ് എ​ട്ട് ആ​ഴ്ചയ്ക്കു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റി​സ്ഹ​രി​ശ​ങ്ക​ർ വി. ​മേ​നോ​ന്‍റെ ​വി​ധി.​ പെ​ർ​മി​റ്റ് എ​ടു​ക്കാ​തെ നി​ർ​മി​ച്ച കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ 2021 ൽ ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

25 ല​ക്ഷം രൂ​പ​ ചെ​ല​വി​ൽ ഓ​ഡി​റ്റോ​റി​യം​ നി​ർ​മി​ച്ച​ശേ​ഷ​മാ​ണ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഹ​ർ​ജി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ.​വി.​എ.​വി​നോ​ദ് ഹാ​ജ​രാ​യി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; കോ​ട​തി​യി​ൽ വി​കാ​രാ​ധീ​ന​യാ​യി അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദം. ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​യി മാ​റ്റി വെ​ച്ചു.

പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​രു​തെ​ന്ന് അ​തി​ജീ​വി​ത​യും പ്രോ​സി​ക്യൂ​ഷ​നും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്കെ​തി​രെ ന​ട​ന്ന​ത് അ​തി​ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും ഒ​ന്നാം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും ന​ടി കോ​ട​തി​യെ ഓ​ർ​മ്മി​പ്പി​ച്ചു.

ഈ ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ച്ചാ​ൽ അ​ത് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം കു​റ​ച്ചു​കാ​ണി​ക്കു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്നും ന​ടി പ​റ​ഞ്ഞു. ശി​ക്ഷ മ​ര​വി​പ്പി​ക്ക​രു​തെ​ന്നും അ​വ​രു​ടെ ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന അ​പ്പീ​ൽ നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ഒ​രു കൊ​ടും ക്രി​മി​ന​ലാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ​പ് തു​ട​ർ​ച്ച​യാ​യി ജാ​മ്യാ​പേ​ക്ഷ​ക​ൾ ന​ൽ​കി കോ​ട​തി​യു​ടെ സ​മ​യം ക​ള​ഞ്ഞ​തി​ന് പ്ര​തി​ക്ക് പി​ഴ​യി​ട്ടി​ട്ടു​ള്ള കാ​ര്യ​വും പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സം തി​ക​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ്ര​തി മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും പ്ര​തി​യാ​യി. ഇ​യാ​ൾ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും സ​ർ​ക്കാ​ർ ശ​ക്ത​മാ​യി വാ​ദി​ച്ചു. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഹ​ർ​ജി​യി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

Kerala

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ളി​ൽ ക​ടും​പി​ടിത്തം തു​ട​രു​ന്ന യു​എ​സ് ക​മ്പ​നി കോ​റോ ഹെ​ൽ​ത്തിന് തി​രി​ച്ച​ടി. 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ത്താം തീ​യ​തി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

തൊ​ഴി​ൽ വ​കു​പ്പ് ഇ​ട​പെ​ട​ലി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ക​മ്പ​നി​യോ​ട് 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രിനു ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച ​വ​രെ ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ തു​ട​രു​മെന്നു തീ​രു​മാ​നി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പി​ന് പു​തി​യ ലേ​ബ​ർ കോ​ഡ് പ്ര​കാ​രം അ​ധി​കാ​ര​മി​ല്ലെ​ന്നു ചൂണ്ടിക്കാട്ടിയാണ് ക​മ്പ​നി സ​ർ​ക്കാ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പ്പി​ച്ച​ത്.

എ​ന്നാ​ൽ, നീ​ക്കം സ​ർ​ക്കാ​രി​ന്‍റെ സ​മ​വാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി പു​തി​യ ലേ​ബ​ർ കോ​ഡി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് അ​നു​ന​യ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേശം ന​ൽ​കി. അ​തേ​സ​മ​യം, പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ളി​ൽ ക​ടും​പി​ടി​ത്തം തു​ട​രു​ക​യാ​ണ് കോ​റോ ഹെ​ൽ​ത്ത്. ജോ​ലി​ക്ക് എ​ത്തി​യ ജീ​വ​ന​ക്കാ​രോ​ട് ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​ണ് ക​മ്പ​നി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർദേ​ശം.

ജൂലൈ പത്തുവരെ പി​രി​ച്ചു​വി​ട​ൽ മ​ര​വി​പ്പി​ച്ചെ​ന്നു നേ​ര​ത്തെ ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. ഈ ​ധാ​ര​ണ​യി​ൽ നി​ന്നാ​ണ് കോ​റോ ഹെ​ൽ​ത്ത് പി​ന്മാ​റി​യ​ത്. കൊ​ച്ചി, കോ​ഴി​ക്കോ​ട് ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​ണ്ണൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് യാ​തൊ​രു​വി​ധ മു​ൻ​കൂ​ട്ടി അ​റി​യി​പ്പും ന​ൽ​കാ​തെ വെ​ള്ളി​യാ​ഴ്ച​ ക​മ്പ​നി ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Kerala

എജി ആവശ്യപ്പെട്ടു, ഹൈക്കോടതിയിൽ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ

കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്‌. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്‍റ് പ്ലീഡർ, അഞ്ച് ഗവൺമെന്‍റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.

ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.

നിലവിൽ 137 ഗവൺമെന്‍റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

Kerala

വി​വാ​ദ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പ​രാ​തി​ക്കാ​ര​ൻ; ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ക​ട​കം​പ​ള്ളി മ​നോ​ജാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന​ത്. വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പും ഹ​ർ​ജി​ക്കൊ​പ്പം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ഴി​മ​തി​ക്ക് കു​ട​പി​ടി​ക്കു​ന്ന ഉ​ത്ത​ര​വി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

ച​ന്ദ്ര​ശേ​ഖ​ര​നെ സ്ഥാ​ന​ത്ത് നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​പി. ഹ​രി​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു. ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സം​ഘ​ട​ന​യ്ക്ക് മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്നാ​ണ് കെ.​പി. ഹ​രി​ദാ​സി​ന്‍റെ നി​ല​പാ​ട്.

Kerala

ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വം; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച് ഹൈ​ക്കോ​ട​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​ഘ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ല​യി​രു​ത്തി ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ർ ഇ​തു സം​ബ​ബ​ന്ധി​ച്ച ഹ​ർ​ജി തീ​ർ​പ്പാ​ക്കി. സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ട് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി സം​ഘ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ടി. ​വീ​ണ പ്ര​തി​യാ​യ സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തി​രി​ച്ചു പോ​കു​മ്പോ​ഴാ​ണ് ഇ​ഡി സം​ഘം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25ഓ​ളം പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ഡി​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി പൊ​തു​താ​ൽ‍​പ​ര്യ ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ലെ​ടു​ത്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണെ​ന്നും അ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്നി​ട്ട് 10 ദി​വ​സം പോ​ലും തി​ക​ഞ്ഞി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തേ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Movies

ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ആ​ശ്വാ​സം; പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് ന​ടി, തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ  

ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി​യു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ഗ്മൂ​ലം ന​ല്‍​കി​യ​തോ​ടെ​യാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്ത​ത്.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ നി​ല​പാ​ട് കോ​ട​തി തേ​ടി​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം വി​ഷ​യ​ത്തി​ല്‍ പ​ര​സ്യ​മാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഖേ​ദ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

ഇ​തോ​ടെ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ച്ചു, കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് ന​ടി കോ​ട​തി​യി​ല്‍ സ​ത്യ​വാ​ഗ്മൂ​ലം ന​ല്‍​കി. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്ത​ത്.

Kerala

ബോബി ചെമ്മണ്ണൂരിന് ആശ്വാസം; പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി, തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിലെ വിചാരണ കോടതിയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കിയതോടെയാണ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ പരാതിക്കാരിയുടെ നിലപാട് കോടതി തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില്‍ പരസ്യമായി ബോബി ചെമ്മണ്ണൂര്‍ ഖേദ പ്രകടനം നടത്തിയിരുന്നു.

ഇതോടെ ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ചു, കേസ് ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍ സത്യവാഗ്മൂലം നല്‍കി. ഇത് പരിഗണിച്ചാണ് കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

Kerala

കും​ഭ​മേ​ള പെ​ൺ​കു​ട്ടി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ര​ണ്ടാ​ഴ്ച സാ​വ​കാ​ശം വേ​ണ​മെ​ന്ന ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ർ​മാ​ന്‍റെ ആ​വ​ശ്യം കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശി​ലെ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള ഫ​ർ​മാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി ഉ​പ​ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്ക​ക​ത്തു വ​രു​ന്ന കേ​സി​ൽ ട്രാ​ൻ​സി​റ്റ് മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ടാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ഉ​ത്ത​ര​വ്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ക്സോ അ​ട​ക്കം വ​കു​പ്പു​ക​ൾ ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് ഫ​ർ​മാ​ൻ. ര​ണ്ട് സ​മു​ദാ​യ​ക്കാ​രാ​യ ത​ങ്ങ​ളെ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു കൊ​ണ്ടു​പോ​യാ​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല​യ്ക്കു വ​രെ ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഫ​ർ​മാ​നും പെ​ൺ​കു​ട്ടി​യും നേ​ര​ത്തേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പി​ന്നീ​ട് ട്രാ​ൻ​സി​റ്റ് ഹ​ർ​ജി​യാ​യി ഭേ​ദ​ഗ​തി ചെ​യ്താ​ണു ന​ൽ​കി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഒ​രു മാ​സ​ത്തേ​ക്ക് അ​റ​സ്റ്റ് ത​ട​ഞ്ഞു കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണു ഫ​ർ​മാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി ന​ൽ​കി​യ​ത്.

Kerala

കും​ഭ​മേ​ള വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​ന് തി​രി​ച്ച​ടി; അ​റ​സ്റ്റ് ത​ട​യാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്‌​സോ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ ഉ​ത്ത​ര​വ് നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റേ​താ​ണ് വി​ധി. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു ഫ​ര്‍​മാ​ന്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ത​ള്ളി​യ​ത്. നേ​ര​ത്തെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു.

മു​ന്‍​കൂ​ര്‍ ജാ​മ്യം ത​ള്ളി​യ​തോ​ടെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ട​ണം, പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ർ​മാ​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കും.

Kerala

കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: സം​ര​ക്ഷ​ണം തു​ട​ര​ണം, ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്ന ഇ​വ​ര്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം കേ​ര​ള ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ ഹ​ര്‍​മാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യാ​തൊ​രു ത​ര​ത്തി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ന്‍റെ മു​ന്നോ​ട്ടു പോ​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം എ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ര്‍​മാ​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കും.

Kerala

  ക​ശു​വ​ണ്ടി അ​ഴി​മ​തി കേ​സ്: ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന് കു​രു​ക്ക്, സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

 

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് അ​നു​മ​തി ന​ല്‍​കി​യ വി​വ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് പ്ര​തി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് ന​ല്‍​കി​യ മാ​പ്പ് അ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ല്‍ ജൂ​ണ്‍ 22ന് ​മു​ഹ​മ്മ​ദ് ഹ​നീ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി മാ​പ്പ് അ​പേ​ക്ഷി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജൂ​ലൈ ര​ണ്ടി​ന​കം ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2006 മു​ത​ല്‍ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ലും സം​സ്‌​ക​ര​ണ​ത്തി​നാ​യി ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വാ​ങ്ങി​യ​തി​ലും കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് കേ​സി​ന് ആ​ധാ​രം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച ഈ ​കേ​സ് പി​ന്നീ​ട് 2015 സെ​പ്റ്റം​ബ​ര്‍ 23ല്‍ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് സി​ബി​ഐ​ക്ക് കൈ​മാ​റു​ന്ന​ത്.

പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി തേ​ടി​യു​ള്ള സി​ബി​ഐ​യു​ടെ അ​പേ​ക്ഷ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മൂ​ന്നു ത​വ​ണ നി​ഷേ​ധി​ച്ചി​രു​ന്നു. പു​തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഐ​എ​ന്‍​ടി​യു​സി നേ​താ​വി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭ വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് കു​റ്റ​പ​ത്രം ഫ​യ​ല്‍ ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നെ​തി​രെ 2021ല്‍ ​പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​കം​പ​ള്ളി മ​നോ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​താ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ച​ന്ദ്ര​ശേ​ഖ​ര​ന് പു​റ​മെ കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ന്‍ എം.​ഡി ര​തീ​ഷി​നെ​യും കേ​സി​ല്‍ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യും. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ, ആ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന് ഐ​എ​ന്‍​ടി​യു​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യേ​ക്കും.

Kerala

ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര ഭ​ര​ണ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന​തി​നാ​ല്‍ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പോ​ലും കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​കെ​യു​ള്ള ചെ​ല​വു ആ​കെ വ​ര​വി​നെ അ​ധി​ക​രി​ക്കാ​ത്ത വി​ധ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

തദ്ദേശ വകുപ്പ് ഓംബുഡ്‌സ്മാനെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി

കൊ​​​​ച്ചി: ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​നെ നി​​​​യ​​​​മി​​​​ക്കാ​​​​ന്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

നി​​​​ല​​​​വി​​​​ല്‍ ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കും ലോ​​​​കാ​​​​യു​​​​ക്ത​​​​യി​​​​ലേ​​​​ക്കും ഹ​​​​ര്‍ജി​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​റെ​​​​യും ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന്‍ തീ​​​​ര്‍പ്പു​​​​ണ്ടാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. സ​​​​ര്‍ക്കാ​​​​രു​​​​മാ​​​​യി ഇ​​​​ക്കാ​​​​ര്യം ച​​​​ര്‍ച്ച ചെ​​​​യ്തു ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​ന് കോ​​​​ട​​​​തി നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി.

Kerala

ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ്, സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യ​തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി. കൊ​ല്ലം ഡി​സി​സി സെ​ക്ര​ട്ട​റി എം.​എം. സ​ഞ്ജീ​വ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ത്രീ ​സ്റ്റാ​ര്‍, ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് മാ​ത്ര​മേ ബാ​ര്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്ന ച​ട്ടം ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് ലം​ഘി​ച്ചു എ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. 2022 മു​ത​ല്‍ അ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി​രു​ന്ന എം.​ബി. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സ് നേ​രി​ട്ട് ഇ​ട​പെ​ട്ട് ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ചു​വെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

147 ഓ​ളം ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം എ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. എം.​ബി. രാ​ജേ​ഷി​ന്റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​നെ കൂ​ടി എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കി​യ​തി​ൽ വി​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ നി​യ​മ​നം: സ്‌​റ്റേ ഇ​ല്ല, വി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ നി​യ​മ​ന​ത്തി​ല്‍ ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ക്കാ​തെ ഹൈ​ക്കോ​ട​തി. വൈ​സ് ചാ​ന്‍​സ​ല​ര്‍ മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ലി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. അ​ഡ്വ. ഗി​രി​ജ ഗോ​പാ​ലി​ന്റെ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ഡോ. ​ടി.​ആ​ര്‍. മ​നോ​ജ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ സ്ഥാ​ന​ത്തു നി​ന്നും അ​ഡ്വ. തോ​മ​സ് എ​ബ്ര​ഹാ​മി​നെ നീ​ക്കി, വി​സി അ​ഡ്വ. ഗി​രി​ജ ഗോ​പാ​ലി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്തു കൊ​ണ്ടാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് വി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. വി​സി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​ടെ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ നി​യ​മ​നം സി​ന്‍​ഡി​ക്ക​റ്റി​ന്റെ അ​ധി​കാ​ര​മാ​ണ്. അ​ത് മ​റി​ക​ട​ന്നാ​ണ് വി​സി ഗി​രി​ജ ഗോ​പാ​ലി​നെ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ലാ​യി നി​യ​മി​ച്ച​ത്.

അ​തി​നാ​ല്‍ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി അ​ടി​യ​ന്ത​ര സ്‌​റ്റേ ന​ല്‍​കി​യി​ല്ല. കേ​സി​ല്‍ കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. വി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി കേ​സ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

National

തൃ​ണ​മൂ​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​തെ ഹൈ​ക്കോ​ട​തി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തി​നെ​തി​രേ പാ​ർ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര​വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി പി​ന്മാ​റി. ഫ​ണ്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​മ​ത എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്.

കേ​സി​നു മു​ൻ​ഗ​ണ​ന ന​ൽ​കി അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ടി​എം​സി​യു​ടെ ആ​വ​ശ്യം ജ​സ്റ്റീ​സ് സൗ​ഗ​ത ഭ​ട്ടാ​ചാ​ര്യ നി​ര​സി​ച്ചു. നി​ല​വി​ലെ ലി​സ്റ്റിം​ഗ് ക്ര​മ​മ​നു​സ​രി​ച്ച് മാ​ത്ര​മേ കേ​സ് പ​രി​ഗ​ണ​ക്കൂ​വെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. ഏ​ക​ദേ​ശം 440 കോ​ടി രൂ​പ​യു​ള്ള മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​പ്പോ​ൾ മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​മ​ത​നേ​താ​വ് ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ പി​ന്തു​ണ​യ്ക്കു​ന്ന ചി​ല എം​എ​ൽ​എ​മാ​ർ ബി​ധാ​ന​ഗ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ന് കീ​ഴി​ലു​ള്ള സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്.

അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​പ്പ​റ്റി​യും ദൂ​രു​ഹ​മാ​യ ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണു വി​മ​ത എം​എ​ൽ​എ​മാ​രു​ടെ ആ​വ​ശ്യം. ഈ ​തു​ക നി​യ​മ​പ​ര​മാ​യ സ്രോ​ത​സു​ക​ളി​ൽ​നി​ന്നാ​ണോ അ​തോ പൊ​തു​ഫ​ണ്ട് വ​ക​മാ​റ്റ​ൽ, അ​ഴി​മ​തി​പ്പ​ണം തു​ട​ങ്ങി നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണോ എ​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് വി​മ​ത എം​എ​ൽ​എ​മാ​രു​ടെ ആ​വ​ശ്യം.

Kerala

മു​ട്ടി​ല്‍ ഈ​ട്ടി മു​റി: കു​പ്പാ​ടി ഡി​പ്പോ​യി​ലെ ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​ന് സ്റ്റേ

ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്നു മു​റി​ച്ച​തും കു​പ്പാ​ടി ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ച​തു​മാ​യ ഈ​ട്ടി​ത്ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​ന് ബ​ത്തേ​രി മു​ന്‍​സി​ഫ് മ​ജി​ട്രേ​റ്റ് കോ​ട​തി(​ഒ​ന്ന്) ക​ഴി​ഞ്ഞ 16ന് ​വ​നം വ​കു​പ്പി​നു ന​ല്‍​കി​യ അ​നു​മ​തി ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു.

മ​രം​മു​റി​ക്കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ വാ​ഴ​വ​റ്റ റോ​ജി അ​ഗ​സ്റ്റി​ന്‍റെ റി​വി​ഷ​ന്‍ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ​തീ​ര്‍​പ്പ് ആ​കു​ന്ന​തു​വ​രെ ലേ​ല ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്നാ​ണ് ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍റെ ഉ​ത്ത​ര​വ്.

സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​ന് ബ​ത്തേ​രി കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​തി​ല്‍ 800 ക​ഷ​ണം ഈ​ട്ടി​യാ​ണ് ഡി​പ്പോ​യി​ല്‍. 112 മ​ര​ങ്ങ​ളു​ടേ​താ​ണ് ഇ​ത്ര​യും ക​ഷ​ണ​ങ്ങ​ള്‍.

ത​ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ല​ഭി​ക്കു​ന്ന​തി​ന് മ​രം​മു​റി​ക്കേ​സ് പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ബ​ത്തേ​രി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്നു മു​റി​ച്ച​തി​ല്‍ 231 ക്യു​ബി​ക് മീ​റ്റ​ര്‍ ഈ​ട്ടി 2021 ജൂ​ണി​ലാ​ണ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ത​ടി​ക​ള്‍ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലേ​ലം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​ക്ക് 2023 അ​വ​സാ​ന​ത്തോ​ടെ ഡി​എ​ഫ്ഒ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Kerala

35 ലക്ഷം തട്ടിയെന്ന പരാതി; കേസ് റദ്ദാക്കണമെന്ന മെന്‍റലിസ്റ്റ് ആദിയുടെ ഹര്‍ജി തള്ളി

കൊച്ചി: പരിപാടി നടത്തിപ്പിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ മെന്‍റലിസ്റ്റ് ആദി എന്ന ആദര്‍ശ്, സംവിധായകന്‍ ജിസ് ജോയി എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

പരാതിക്കാരനുമായി വിഷയം ഒത്തുതീര്‍പ്പായതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുന്‍, വി. അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.

താന്‍ ഒത്തുതീര്‍പ്പിന് തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചത്പരിഗണിച്ചാണ് കോടതി നടപടി. ആദിയുടെ 'ഇന്‍സോമ്‌നിയ' എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്.

Kerala

ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​മ്പ​താം പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി ഇ​ഡി. കേ​സി​ലെ ഒമ്പ​താം പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

പ്ര​തി​യ്ക്ക് ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ പോ​ലീ​സിന്‍റെ നിർദേശത്തി​ന് വി​രു​ദ്ധ​മാ​യി​ട്ടുള്ള സമീപനമാണ് പ്രോ​സി​ക്യൂ​ട്ട​ർ സ്വീകരിച്ചത്. ജാ​മ്യം ന​ൽ​കു​ന്ന​തി​ന് എ​തി​ർ​ക്കാ​തി​രു​ന്ന പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​ല​പാ​ട് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ഇ​ഡി ഹർജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​യ പ്ര​തി​യ്ക്ക് കീ​ഴ്ക്കോ​ട​തി ന​ൽ​കി​യ ജാ​മ്യം പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് എ​തി​രാ​ണെ​ന്നും, പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഹർജിയിൽ പറയുന്നു. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ പോലീ​സ് ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ഇ​ഡി ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ കീ​ഴി​ക്കോ​ട​തി​യി​ലും ഇഡി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

Kerala

മയക്കുമരുന്ന് കേസുകളുടെ കണക്ക് തേടി ഹൈക്കോടതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്ക് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ഓ​​​രോ ജി​​​ല്ല​​​യി​​​ലും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കും വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ല്‍കാ​​​നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും എ​​​റ​​​ണാ​​​കു​​​ള​​​ത്തും പ്ര​​​ത്യേ​​​ക എ​​​ന്‍ഡി​​​പി​​​എ​​​സ് കോ​​​ട​​​തി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം സ​​​ര്‍ക്കാ​​​ര്‍ നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. മ​​​ഞ്ചേ​​​രി, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പു​​​തി​​​യ കോ​​​ട​​​തി​​​ക​​​ള്‍ തു​​​ട​​​ങ്ങു​​​ന്ന​​​ത് സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ സ​​​മ​​​യം തേ​​​ടി.

Kerala

കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി​യ ന​പ​ടി; കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നെ​ന്ന് മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 ബി​ജെ​പി ​കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മേ​യ​ർ വി.​വി.​രാ​ജേ​ഷ്. സ​ത്യ​പ്ര​തി​ജ്ഞ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

20 ബി​ജെ​പി അം​ഗ​ങ്ങ​ൾ ഒ​രി​ക്ക​ൽ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ജൂ​ൺ 29 ന് ​കൗ​ൺ​സി​ൽ യോ​ഗം ചേ​രും. 20 അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞയും അ​ന്ന് ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ​യും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​റ്റു പ​ല ദൈ​വ​ങ്ങ​ളു​ടെ പേ​രി​ലും പ​ല​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷെ ത​ങ്ങ​ള്‍ പ​രാ​തി​യു​മാ​യി പോ​യി​ട്ടി​ല്ല. സെ​ല​ക്ടീ​വാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം ആ​ണ് പ​രാ​തി​ക്കാ​ര​ൻ ന​ട​ത്തി​യ​തെ​ന്നും മേ​യ​ർ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 ബിജെപി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വെ​ന്ന് ഹൈ​ക്കോ​ട​തി. ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്.

ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​ർ നാ​ലാ​ഴ്ച​യ്ക്ക​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി.​ദീ​പ​ക്കാ​ണ് ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി.

കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യമം 1994ന്‍റെ ലം​ഘ​ന​മാ​ണു​ണ്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ച് ദൈ​വ​നാ​മ​ത്തി​ലോ, സ​ഗൗ​ര​വ​മോ ആ​വ​ണം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. എ​ന്നാ​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ‍​മാ​ർ‌ ഗു​രു​ദേ​വ നാ​മ​ത്തി​ൽ, ഉ​ദി​യ​ന്നൂ​ർ ദേ​വി​യു​ടെ നാ​മ​ത്തി​ൽ, കാ​വി​ല​മ്മ​യു​ടെ നാ​മ​ത്തി​ൽ, ഭ​ഗ​വ​ത് നാ​മ​ത്തി​ൽ, ശ്രീ​പ​ത്മ​നാ​ഭസ്വാ​മി​യു​ടെ നാ​മ​ത്തി​ൽ‍, ഭാ​ര​താം​ബ​യു​ടെ നാ​മ​ത്തി​ൽ, പ്ര​സ്ഥാ​ന​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ൽ, ഭാ​ര​തമാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ, തി​രു​വ​ല്ലം പ​ര​ശു​രാ​മ​ന്‍റെ നാ​മ​ത്തി​ൽ, ആ​റ്റു​കാ​ൽ അ​മ്മ​യു​ടെ നാ​മ​ത്തി​ൽ, ശ്രീ ​ഇ​രും​കു​ള​ങ്ങ​ര ദു​ർ‍​ഗ ഭ​ഗ​വ​തി​യു​ടെ നാ​മ​ത്തി​ൽ, പ​ത്മ​നാ​ഭ​ന്‍റെ​യും ശ്രീ ​മ​ഹാ​വി​ഷ്ണു​വി​ന്‍റെ​യും നാ​മ​ത്തി​ൽ, ശ്രീ​ക​ണ്ഠേ​ശ്വ​ര​ൻ അ​മ്മ​യ​പ്പ​ൻ നാ​മ​ത്തി​ൽ, അ​യ്യ​പ്പ നാ​മ​ത്തി​ൽ, കാ​ര്യ​വ​ട്ടം ശ്രീധ​ർ​മശാ​സ്താ​വി​ന്‍റെ നാ​മ​ത്തി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

 

Kerala

ഡോ. ​കെ.​ജെ.​റീ​ന​യ്ക്ക് തി​രി​ച്ച​ടി; ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും ഡോ. ​കെ.​ജെ.​റീ​ന​യെ മാ​റ്റി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വെ​ച്ചു. സ്ഥ​ലം​മാ​റ്റം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സ്റ്റേ ​ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ണാ​യ​ക ന​ട​പ​ടി. ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച​ത്.

സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​വി​ഷ​യം ട്രൈ​ബ്യൂ​ണ​ൽ ത​ന്നെ വി​ശ​ദ​മാ​യി പ​രി​ഗ​ണി​ച്ച് തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ ഡോ.​വി.​മീ​നാ​ക്ഷി 13ന് ​ത​ന്നെ ചു​മ​ത​ല​യേ​റ്റി​രു​ന്നു.

പു​തി​യ ആ​ൾ ചു​മ​ത​ല​യേ​റ്റ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സ്റ്റേ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. റീ​ന​യ്ക്ക് പ​ക​രം നി​യ​മി​ക്ക​പ്പെ​ട്ട​യാ​ൾ ക​ഴി​ഞ്ഞ 13ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ അ​ധി​ക​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​താ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു കോ​ട​തി പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 18ന് ​ട്രൈ​ബ്യൂ​ണ​ൽ ഇ​ട​ക്കാ​ല സ്‌​റ്റേ അ​നു​വ​ദി​ച്ച​ത് ഗു​രു​ത​ര​മാ​യ പി​ഴ​വാ​ണെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

Kerala

ഡി​എ​ച്ച്എ​സ് ത​ര്‍​ക്ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്; ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ര്‍​ണാ​യ​കം

കൊ​ച്ചി: ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു നി​ന്നു ഡോ. ​കെ.​ജെ. റീ​ന​യെ നീ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റീസ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് വി​ധി പ​റ​യു​ക.

2026 ഫെ​ബ്രു​വ​രി​യി​ല്‍ ഡോ. ​റീ​ന​യു​ടെ നി​യ​മ​ന കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​താ​ണെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ ഇ​ന്ന​ലെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് കെ.​ജെ. റീ​ന​യെ മാ​റ്റു​ക​യും അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യ ഡോ. ​വി. മീ​നാ​ക്ഷി​ക്ക് ചു​മ​ത​ല ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​ര്‍ ആ​യാ​ണ് ഡോ. ​റീ​ന​യെ മാ​റ്റി നി​യ​മി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റീ​ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

സ്ഥ​ലം മാ​റ്റ​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ത​സ്തി​ക അ​പ്ഗ്രേ​ഡ് ചെ​യ്ത ശേ​ഷ​മാ​ണ് ഡോ. ​റീ​ന​യെ എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി ചു​മ​ത​ല​യി​ലേ​ക്കു മാ​റ്റി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണു സ്ഥ​ലം മാ​റ്റ​മെ​ന്നും ആ​ദ്യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ തി​രു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി എ​ന്നു​മാ​യി​രു​ന്നു ഡോ. ​റീ​ന​യു​ടെ വാ​ദം.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​സ്ഥാ​ന​ത്ത് ക​സേ​രക​ളി​യു​ടെ അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. സ്ഥ​ലം മാ​റ്റ​ത്തി​ന് സ്റ്റേ ​നേ​ടി​യ ഡോ. ​റീ​ന​യും സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല ന​ല്‍​കി​യ ഡോ. ​മീ​നാ​ക്ഷി​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫീ​സി​ല്‍ മു​ഖാ​മു​ഖം ക​സേ​ര​ക​ളി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.

Kerala

വൈ​റ്റി​ല ആ​ർ​മി ഫ്ലാ​റ്റ് വി​വാ​ദം: സിം​ഗി​ൾ ബെ​ഞ്ച് വി​ധി​വ​രു​ന്ന​തു​വ​രെ പൊ​ളി​ക്ക​ൽ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വൈ​റ്റി​ല​യി​ലെ ആ​ർ​മി ഫ്ലാ​റ്റ് സ​മു​ച്ച​യം സിം​ഗി​ൾ ബെ​ഞ്ച് വി​ധി പ​റ​യു​ന്ന​തു​വ​രെ പൊ​ളി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ പി.​കെ. യു​ണീ​ക് ക​മ്പ​നി​യു​ടെ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. കു​റ​ഞ്ഞ ടെ​ൻ​ഡ​ർ തു​ക ന​ൽ​കി​യ ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് ക​മ്പ​നി​യു​ടെ വാ​ദം.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ചി​ന് നി​ർ​ദേ​ശം ന​ൽ​കി. കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി വ​രു​ന്ന​ത് വ​രെ പൊ​ളി​ക്ക​ൽ പാ​ടി​ല്ലെ​ന്നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നോ​ട്ട് പോ​കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 26 നി​ല​യു​ള്ള ര​ണ്ട് ട​വ​റു​ക​ളാ​ണ് പൊ​ളി​ച്ച് നീ​ക്കു​ന്ന​ത്.

എ​ഡി​ഫെ​യ്സ് എ​ന്ന വി​ദേ​ശ ക​മ്പ​നി​യ്ക്കാ​ണ് പൊ​ളി​ക്ക​ലി​നു​ള്ള ക​രാ​ർ ന​ൽ​കി​യ​ത്. മ​ര​ടി​ലെ ഫ്ലാ​റ്റ് സ​മു​ച്ഛ​യ​ങ്ങ​ൾ പൊ​ളി​ച്ച ക​മ്പ​നി​യാ​ണ് എ​ഡി​ഫെ​യ്സ്. ബി, ​സി’ ട​വ​റു​ക​ൾ ബ​ല​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് പൊ​ളി​ക്കു​ന്ന​ത്. മ​ര​ട് ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ച മാ​തൃ​ക​യി​ലാ​കും ആ​ർ​മി ട​വ​റി​ലെ ഫ്ലാ​റ്റു​ക​ളും പൊ​ളി​ക്കു​ക.

Kerala

ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ്ര​തി​ക​ൾ, കൂ​ട്ട​ണ​മെ​ന്ന് സ​ർ​ക്കാ​ർ; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് മാ​റ്റി​വ​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കും. ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ലാ​ണ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ച​ത്.

കേ​സി​ൽ വാ​ദം ന​ട​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ട്ട​റു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. വി​ചാ​ര​ണ​ക്കോ​ട​തി 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച പ​ൾ​സ​ർ സു​നി, മാ​ർ​ട്ടി​ൻ, വി​ജീ​ഷ്, വ​ടി​വാ​ൾ സ​ലീം തു​ട​ങ്ങി​യ പ്ര​തി​ക​ളാ​ണ് ശി​ക്ഷാ ഇ​ള​വ് തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രും കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ് വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം. സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ വൃ​ന്ദ ഗ്രോ​വ​ർ മു​ഖേ​ന​യാ​ണ് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

കശുവണ്ടി അഴിമതിക്കേസ്: ഉത്തരവ് വായിച്ചാല്‍ മനസിലാകില്ലേ? മുഹമ്മദ് ഹനീഷിനെ പരിഹസിച്ച് ഹൈക്കോടതി; മാപ്പപേക്ഷ നല്‍കി

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു.

നിരന്തരം ഉത്തരവുകള്‍ അവഗണിച്ചതിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ രേഖാമൂലം മാപ്പപേക്ഷ നല്‍കിയത്. കോടതി ഉത്തരവ് വായിച്ചാല്‍ മനസ്സിലാകില്ലേയെന്ന് മുഹമ്മദ് ഹനീഷിനെ പരിഹസിച്ച ഹൈക്കോടതി, നിരന്തരം കോടതി ഉത്തരവുകള്‍ അവഗണിച്ചതായും ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്. താന്‍ വ്യവസായ വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുവെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു.

കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് പരിഗണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഏപ്രില്‍ 10ന് ഉത്തരവിട്ടിരുന്നു. തുടര്‍ച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാന്‍ ജസ്റ്റീസ് എ. ബദറുദീന്‍റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. 2006-2015 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

കേസില്‍ മുഖ്യപ്രതികളായ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഇതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

നടപടിക്രമങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ല എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Kerala

ആരോഗ്യവകുപ്പിലെ ഡിഎച്ച്എസ് തര്‍ക്കം: അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ കെ.ജെ. റീനയെ എറണാകുളം റീജണല്‍ ലബോറട്ടറി ഡയറക്ടറായി സ്ഥലം മാറ്റിയത് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക.

ഹൈക്കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നാണ് സര്‍ക്കാരും ഡോക്ടര്‍ കെജെ റീനയും വ്യക്തമാക്കിയിരിക്കുന്നത്. റീനയെ മാറ്റിയ ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.

തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡോ. വി. മീനാക്ഷി സ്ഥാനം ഒഴിയാന്‍ തയാറായില്ല.

Kerala

ജീ​വ​ന് ഭീ​ഷ​ണി; കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​നും ഭ​ര്‍​ത്താ​വി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ​യ്ക്കാ​ണ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

പോ​ക്‌​സോ കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു പോ​കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും എ​റ​ണാ​കു​ളം ഏ​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് എ​ത്തി​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്.

ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നാ​യി ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ ട്രാ​ന്‍​സി​റ്റ് ജാ​മ്യം ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ഫ​ര്‍​മാ​നെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ കു​റ്റ​വും ചു​മ​ത്തു​മെ​ന്നാ​ണ് വി​വ​രം. പെ​ണ്‍​കു​ട്ടി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്റെ​യും ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി.

Kerala

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ്; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അം​ഗീ​കാ​രം

കൊ​ച്ചി: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അം​ഗീ​കാ​രം ന​ൽ​കി. 2014 ൽ ​വ​യ​നാ​ട് യൂ​ണി​യ​ന് 10 ല​ക്ഷം രൂ​പ ന​ൽ​കി​യ​തി​ലെ ക്ര​മ​ക്കേ​ടി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​യ​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, എം.​എ​ൻ സോ​മ​ൻ, വ​യ​നാ​ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം ചു​മ​ത്തി​യ​തി​നാ​ൽ സ‍​ർ​ക്കാ​ർ പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി ന​ൽ​ക​ണം. അ​തേ​സ​മ​യം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളി​ൽ കൂ​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​യി​ട്ടു​ണ്ട്. 70 കേ​സു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്. 2016ലാ​ണ് വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​തി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കേ​സ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

സ്ത്രീ​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ​ദ്ധ​തി​യി​ലൂ​ടെ പി​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് എ​സ്എ​ൻ​ഡി​പി കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്ത​തി​ലാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം. സാ​മ്പ​ത്തി​ക തി​രി​മ​റി ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ​യി​ലൂ​ടെ 15 കോ​ടി രൂ​പ ത​ട്ടി​ച്ചെ​ന്നാ​ണ് വി​എ​സ് ആ​രോ​പി​ച്ച​ത്.

കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വെ​ള്ളി​യാ​ഴ്ച രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. നി​ര​ന്ത​രം നി​ർ​ദേ​ശി​ച്ചി​ട്ടും ഇ​ദ്ദേ​ഹം അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ലെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ​മ​യ​മി​ല്ലെ​ന്നും ജ​സ്റ്റി​സ് എ.​ബ​ദ​റു​ദീ​ൻ വാ​ക്കാ​ൽ പ​റ​ഞ്ഞു.

മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ എ​സ്പി എ​സ്.​ശ​ശി​ധ​ര​നെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നു മാ​റ്റി മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു

 

 

Kerala

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പി​ൽ ക​ടു​പ്പി​ച്ച് ഹൈ​ക്കോ​ട​തി; ജൂ​ലൈ എ​ട്ടി​ന് അ​ന്തി​മ​റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം

കൊ​ച്ചി: എ​സ്എ​ന്‍​ഡി​പി യോ​ഗം മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. ജൂ​ലൈ എ​ട്ടി​ന​കം അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റു​മെ​ന്നും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി.

മ​തി​യാ​യ സ​മ​യം ന​ല്‍​കി​യി​ട്ടും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു പു​രോ​ഗ​തി​യു​മി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ചോ​ദി​ക്കു​മ്പോ​ഴെ​ല്ലാം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും മു​മ്പ് ത​ന്ന​തി​ല്‍​നി​ന്ന് ഒ​ന്നും കൂ​ടു​ത​ല്‍ കാ​ണാ​നി​ല്ല. ഇ​നി​യും കോ​ട​തി​യെ ഇ​ങ്ങ​നെ പ​രി​ഹ​സി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ ഹ​ര്‍​ജി വീ​ണ്ടും ജൂ​ലൈ എ​ട്ടി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചേ​ര്‍​ത്ത​ല മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി എം.​എ​സ്. അ​നി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ മാ​സം കേ​സ് പ​രി​ഗ​ണി​ക്ക​വെ കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ലെ കേ​സ് എ​ടു​ത്ത​പ്പോ​ഴും കൂ​ടു​ത​ല്‍ പു​രോ​ഗ​തി​യൊ​ന്നും കേ​സി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍​ത​ന്നെ​യാ​ണ്. ആ ​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണെ​ന്നാ​ണ് പ​ല​പ്പോ​ഴും മ​റു​പ​ടി.

എ​ന്നാ​ല്‍, മ​റ്റേ കേ​സി​ലും ഇ​താ​ണു സ്ഥി​തി. അ​ന്വേ​ഷ​ണം ന​ന്നാ​യി ന​ട​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മേ​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​കാ​മെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ങ്കി​ല്‍ മാ​റ്റി ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്‍​പ്പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ഡോ. ​റീ​ന​യു​ടെ സ്ഥ​ലം​മാ​റ്റം; ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് ഡോ. ​കെ.​ജെ.​റീ​ന​യെ സ്ഥ​ലം മാ​റ്റി ന​ട​പ​ടി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​തി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി. സ്ഥ​ലം​മാ​റ്റ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

2026 ഫെ​ബ്രു​വ​രി​യി​ൽ കെ.​ജെ. റീ​ന​യു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. എ​ക്സ്റ്റ​ൻ​ഷ​ൻ ഇ​ല്ലാ​തെ​യാ​ണ് റീ​ന ഡി​എ​ച്ച്എ​സ്എ​സാ​യി തു​ട​ർ​ന്ന​ത്. എ​റ​ണാ​കു​ളം റീ​ജ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബോ​റ​ട്ട​റി ചു​മ​ത​ല​യി​ലേ​ക്ക് റീ​ന​യെ മാ​റ്റി​യ​ത് പോ​സ്റ്റ് അ​പ്ഗ്രേ​ഡ് ചെ​യ്ത ശേ​ഷ​മാ​ണെ​ന്നും അ​പ്പീ​ലി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വു​മാ​യെ​ത്തി​യ ഡോ. ​റീ​ന​യ്ക്ക് ഡി​എ​ച്ച്എ​സി​ന്‍റെ ക​സേ​ര​യി​ലി​രി​ക്കാ​നാ​യി​ല്ല. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യാ​ലേ മാ​റാ​നാ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ക​രം ചു​മ​ത​ല​യു​ള്ള ഡോ.​മീ​നാ​ക്ഷി. ഇ​തോ​ടെ ഡി​എ​ച്ച്എ​സി​ൽ ന​ട​ക്കാ​നി​രു​ന്ന പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ യോ​ഗ​വും മു​ട​ങ്ങി.

Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്പി എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.

നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ കേസെടുത്തത്.

Kerala

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്തം; ന​ഷ്‌​ട​പ​രി​ഹാ​ര വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൃ​ശൂ​രി​ൽ 16 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കി​യ​തി​ന്‍റെ​യും ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ന്‍റെ​യും വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. ഏ​പ്രി​ല്‍ 21ന് ​വെ​ടി​ക്കെ​ട്ടു​പു​ര​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി​യി​ലാ​ണു ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

മ​രി​ച്ച​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​വ​ര്‍​ക്കും ന​ല്‍​കു​ന്ന ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മൂ​ന്നാ​ഴ്ച​യ്ക്ക​കം ന​ല്‍​ക​ണം. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും അ​റി​യി​ക്ക​ണം. തു​ട​ര്‍​ന്ന് ഹ​ർ​ജി വീ​ണ്ടും നാ​ലാ​ഴ്ച​യ്ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ഇ​നി സ​മ​യം ത​രി​ല്ല, കു​റ്റ​പ​ത്രം ഉ​ട​ൻ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ‌​ട​തി. അ​ന്തി​മ റി​പ്പോ​ർ​ട്ട് എ​ന്ന് ന​ൽ​കു​മെ​ന്ന് ഈ ​മാ​സം 29ന​കം അ​റി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ല​ധി​കം സാ​വ​കാ​ശം ഇ​തി​ന​കം ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന് ഇ​നി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2025 ൽ ​പി.​എ​സ്.​പ്ര​ശാ​ന്ത് പ്ര​സി​ഡ​ന്‍റാ​യ കാ​ല​ത്ത് ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അതേസമയം അ​ന്വേ​ഷ​ണ പു​രോ​ഗ​ഗ​തി റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി കോ​ട​തി​ക്ക് കൈ​മാ​റി.

പാ​ളി​ക​ൾ അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ആ​ർ​ക്കൊ​ക്കെ വീ​ഴ്ച​പ​റ്റി​യെ​ന്ന് അ്ന്വേഷണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്തി​മ കു​റ്റ​പ​ത്രം അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ സ​മ​ർ​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച വിവരം എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. അന്വേഷണ റിപ്പോര്‍ട്ടും എസ്‌ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകള്‍ ഭാഗത്തെയും പാളികളുടെയും സാംപിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് എസ്‌ഐടി പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരകപാലക ശില്‍പ്പങ്ങളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. അത് പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും ഇന്ന് എസ്‌ഐടി തേടും.

 

 

Kerala

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി റ​ദ്ദാ​ക്ക​ണം; പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​ര്‍​ദൗ​സ് ന​ല്‍​കി​യ ഹ​ര്‍​ജി ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ക.

സ​ര്‍​ക്കാ​രി​നാ​യി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കും. ശാ​സ്ത്രീ​യ പ​ഠ​ന​മോ സാ​മ്പ​ത്തി​ക ആ​ഘാ​ത​മോ വി​ല​യി​രു​ത്താ​തെ​യാ​ണ് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത് എ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പൊ​തു​ജ​നാ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം അ​തേ​പ​ടി ന​ട​പ്പി​ലാ​ക്കി. ഇ​തു​വ​ഴി പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 800 കോ​ടി രൂ​പ​യാ​കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ന്നും ഇ​ത് താ​ങ്ങാ​ന്‍ പ​റ്റാ​ത്ത ഭാ​ര​മാ​കു​മെ​ന്നു​മാ​ണ് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലെ വാ​ദം. കേ​സ് തീ​ര്‍​പ്പാ​കു​ന്ന​ത് വ​രെ പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​നെ അ​മ്മ​യും ര​ണ്ടാ​ച്ഛ​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഒ​രാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ല്‍​കി.

മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഹ​ര്‍​ജി​യി​ല്‍ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നെ ഹൈ​ക്കോ​ട​തി ക​ക്ഷി​ചേ​ര്‍​ത്തു.

കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് മു​ന്പ് മു​ത്ത​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി അ​വ​ഗ​ണി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ വി​ളി​ച്ച് പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ഖി​ല​യു​ടെ അ​മ്മ റീ​ന​യാ​ണ് ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​നെ സ​മീ​പി​ച്ച​ത്. കു​ഞ്ഞി​ന്‍റെ ര​ണ്ട് കൈ​ക​ളും ഒ​ടി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​സ​ഹാ​യാ​വ​സ്ഥ റീ​ന ഹെ​ല്‍​പ്പ് ലൈ​നി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളാ​കും എ​ന്നാ​യി​രു​ന്നു ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ നി​ന്ന് അ​വ​ര്‍​ക്ക് ല​ഭി​ച്ച മ​റു​പ​ടി.

National

വി​ജ​യ്‍​യു​ടെ ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​രു​തെ​ന്നും ആ​വ​ശ്യം

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് സി. ​വി​ജ​യ്‍​യു​ടെ ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. വി​ജ​യ്‍‍​യു​ടെ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ന്‍റെ ക​ണ​ക്കു ന​ൽ​കി​യി​ല്ലെ​ന്നും കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും ഹ​ർ​ജി​യി​ലു​ണ്ട്. ഹ​ർ​ജി​യി​ൽ തീ​ർ​പ്പാ​കും വ​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Kerala

പ്രിയദർശിനി പദ്ധതി റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോ ഇല്ലാതെ കേവലം ലിംഗത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്‍റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

ഈ പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു.

Kerala

നിതിന്‍ രാജിന്‍റെ മരണം: ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: അഞ്ചരക്കണ്ടി ദത്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നിതിന്‍ രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നുമാണ് ഡോ. റാമിന്‍റെ വാദം.

തന്നെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഡോ. റാം വാദിച്ചു. എന്നാല്‍ ഡോ. റാമിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും റാമിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അഞ്ചു ദിവസത്തെ വാദത്തിന് ശേഷമാണ് നിലവില്‍ കേസ് വിധി പറയാനായി മാറ്റിയത്. മാധ്യമങ്ങള്‍ ഡോ. റാമിനെ വേട്ടയാടുന്നതായും കോടതിയില്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ സാമൂഹികമായ കടമയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Kerala

നടിയെ ആക്രമിച്ച കേസ്: സീല്‍ഡ് കവറില്‍ മെമ്മറി കാര്‍ഡ് ഹാജരാക്കണം, ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ഒരു മാസത്തിനകം സീല്‍ വച്ച കവറില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിലയിരുത്തല്‍.

മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതില്‍ നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇതില്‍ കോടതി പ്രോസിക്യൂഷനോട് നിലപാട് തേടി. ഒരു മാസത്തിനകം മറുപടി നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യനും കൗസര്‍ ഇടപ്പഗത്തുമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.

Kerala

തു​റ​വൂ​ര്‍ ക്ഷേ​ത്രം: വ​സ്തു​ക്ക​ളു​ടെ മൂ​ല്യ പ​രി​ശോ​ധ​ന​യ്ക്ക്‌ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​ച്ചി: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ആ​ഭ​ര​ണ പ​രി​ശോ​ധ​ന​യി​ല്‍ 18 ഇ​നം വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​റു​ടെ റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ള​ട​ക്കം വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ മൂ​ല്യ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജ​സ്റ്റീ​സ് വി. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ജൂ​ലൈ 27ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലെ ക്ഷേ​ത്ര​ത്തി​ലെ 2013 വ​രെ​യു​ള്ള ര​ജി​സ്റ്റ​റു​ക​ള്‍ പ​രി​ശോ​ധി​ച്ച് സ്വ​ര്‍​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ത​രം തി​രി​ച്ച​താ​യി ക​മ്മീ​ഷ​ണ​ര്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 1972ന് ​മു​മ്പ് ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ലും 18 ഇ​നം വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. മു​മ്പ് ക്ഷേ​ത്ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​വ ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നും അ​ത് രേ​ഖ​പ്പെ​ടു​ത്താ​ത്ത​താ​കാ​മെ​ന്നു​മാ​ണ് നി​ഗ​മ​ന​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

2023ലെ ​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം കു​റ​ച്ച് സ്വ​ര്‍​ണം ഗോ​ള്‍​ഡ് മോ​ണി​റ്റൈ​സേ​ഷ​ന്‍ സ്‌​കീ​മി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. മ​റ്റ് 45 വ​സ്തു​ക്ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ തി​രു​വാ​ഭ​ര​ണം ര​ജി​സ്റ്റ​റി​ല്‍ ല​ഭ്യ​മ​ല്ല. മു​ദ്ര​പ്പൊ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ലേ ക്ഷേ​ത്ര​ത്തി​ലു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കൂ. ഇ​തി​നാ​യി 2013-19 കാ​ല​യ​ള​വി​ലെ മ​ഹ​സ​റു​ക​ളും സ്‌​ട്രോം​ഗ് റൂം ​മ​ഹ​സ​റു​ക​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ബോ​ര്‍​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Kerala

വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്: കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​ച്ചി: മു​ന്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആ​ക്ര​മി​ച്ച കേ​സി​ലെ കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. സം​ഭ​വം ഡി​വൈ​എ​സ്പി റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം പ്ര​തി​യാ​യ കെ​എ​സ്‌​യു നേ​താ​വ് എം.​സി. അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷി​ന്‍റെ ഉ​ത്ത​ര​വ്.

കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യ​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം. തു​ട​ര്‍​ന്ന് ഹ​ര്‍​ജി വീ​ണ്ടും 29ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ക​രി​ങ്കൊ​ടി വീ​ശു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വ​ധ​ശ്ര​മ​ക്കേ​സ് അ​നാ​വ​ശ്യ​മാ​യി ചേ​ര്‍​ത്ത​താ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.

ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്നാ​ണ് കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യ​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്.

Kerala

ബി​ല്ലും വൗ​ച്ച​റു​മി​ല്ലാ​തെ നി​ത്യ​പൂ​ജ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ല്‍: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ നി​ല​പാ​ട് ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ബി​ല്ലും വൗ​ച്ച​റു​മി​ല്ലാ​തെ നി​ത്യ​പൂ​ജാ സാ​ധ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റു​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട് ത​ള്ളി ഹൈ​ക്കോ​ട​തി. വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ഡോ പ​ര്‍​ച്ചേ​സ് മാ​നു​വ​ലോ പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ള്‍ പെ​ട്ടെ​ന്ന് കേ​ടാ​കു​ന്ന​വ​യാ​യ​തി​നാ​ല്‍ ബി​ല്ലു​ക​ള്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു​മു​ള്‍​പ്പെ​ടെ വാ​ദ​ങ്ങ​ള്‍ ജ​സ്റ്റീ​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി.​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി.

വ​ഴി​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ന​ട​ക്കു​ന്ന രീ​തി​ക​ള്‍ സു​താ​ര്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പി​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തെ അ​ഷ്‌​ടാ​ഭി​ഷേ​കം, മ​ഹാ​നി​വേ​ദ്യം, ഗ​ണ​പ​തി ഹോ​മം തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ളു​ടെ മു​ഴു​വ​ന്‍ രേ​ഖ​ക​ളും 10 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. സു​നി​ല്‍ സ്വാ​മി​യെ​ന്ന സു​നി​ല്‍​കു​മാ​റോ മ​റ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​രോ ന​ല്‍​കി​യ സാ​ധ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍, സ്‌​റ്റോ​ക്ക് ര​ജി​സ്റ്റ​ര്‍ എ​ന്നി​വ സ​മ​ര്‍​പ്പി​ക്ക​ണം. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ച ഓ​ഡി​റ്റ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ളും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടു​ക​ളും ഹാ​ജ​രാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

ബോ​ര്‍​ഡി​ന്‍റെ വാ​ദ​ങ്ങ​ള്‍ പൊ​തു സാ​മ്പ​ത്തി​ക ഭ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​വും അ​ഴി​മ​തി​ക്ക് വ​ഴി​തു​റ​ക്കു​ന്ന​തും വി​ചി​ത്ര​വു​മാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പൊ​തു​പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ വേ​ണ്ട​തു​ണ്ട്. സാ​ധ​ന​ങ്ങ​ള്‍ കേ​ടാ​കു​ന്ന​വ​യാ​ണെ​ങ്കി​ല്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കേ​ണ്ട​ത് അ​ഴി​മ​തി ത​ട​യാ​ന്‍ അ​നി​വാ​ര്യ​മാ​ണ്. 1250 ക്ഷേ​ത്ര​ങ്ങ​ളു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡി​ന് സു​താ​ര്യ​ത​യി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ക്ഷേ​ത്ര ഭ​ര​ണ​ത്തി​ലും വ​ഴി​പാ​ട് ന​ട​ത്തി​പ്പി​ലും ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് നി​രീ​ക്ഷ​ണം. ദേ​വ​സ്വം ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി തു​ട​ര്‍​ന്ന് കേ​സ് 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യത്തില്‍ തുടരാം, തെളിവില്ലെന്ന പരാമര്‍ശം നീക്കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നീക്കി. എന്നാല്‍ തന്ത്രിക്ക് ജാമ്യം റദ്ദാക്കാന്‍ ആവില്ലെന്നും കോടി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രിക്ക് 41 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം അനുവദിച്ചത്.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. തെളിവില്ലെന്ന കീഴ്‌ക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. തന്ത്രിക്കെതിരെ തെളിവിന്‍റെ ഒരു കണിക പോലുമില്ല എന്നായിരുന്നു വിജിലന്‍സ് കോടതിയുടെ പകരാമര്‍ശം.

കീഴ്‌ക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്‌തെങ്കിലും തന്ത്രിക്ക് ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ ജാമ്യം റദ്ദാക്കി ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രിക്കെതിരെ തെളിവുണ്ട് എന്നാണ് അപ്പീലില്‍ എസ്ഐടിയുടെ അവകാശവാദം.

Kerala

നടിയെ ആക്രമിച്ച കേസ്: ചോദ്യങ്ങളുമായി ഹൈക്കോടതി, ഹര്‍ജി പരിഗണിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ പരാതിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടികളോ ക്രിമിനല്‍ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

കേസിന്‍റെ വിചാരണ ഘട്ടത്തില്‍ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ ചോര്‍ന്നത് കേസിന്‍റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തന്നെ വേണമെന്നുമാണ് പ്രധാന ആവശ്യം.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത പെന്‍ഡ്രൈവ് അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇത് ഫോറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിച്ച്, ദൃശ്യങ്ങള്‍ അനധികൃതമായി ആക്‌സസ് ചെയ്ത കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അതിന് എസ്‌ഐടി രൂപീകരിക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് തി​രി​ച്ച​ടി; ഇ​ഡി അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് തി​രി​ച്ച​ടി. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ള്ള സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സ് രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. സി​എം​ആ​ർ​എ​ല്ലി​ന്‍റെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന സി​എം​ആ​ർ​എ​ല്ലി​ന്‍റെ വാ​ദം ശ​രി​യ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം നി​യ​മ​പ​ര​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കാ​ൻ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് ഈ ​ഉ​ത്ത​ര​വ് ത​ട​യ​ണ​മെ​ന്ന സി​എം​ആ​ർ​എ​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ ആ​വ​ശ്യം.

Kerala

മാ​സ​പ്പ​ടി കേ​സ്; ഇ​ഡി​ക്കും സി​എം​ആ​ർ​എ​ല്ലി​നും ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ല്‍ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി പ​റ​യു​ക.

കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ ഇ​ഡി ഡ​യ​റ​ക്ട​ർ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​ഡി ഡ​യ​റ​ക്ട​ർ രാ​ഹു​ൽ ന​വീ​ൻ കൊ​ച്ചി​യി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വീ​ണാ വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യു​ള്ള അ​ടു​ത്ത നീ​ക്ക​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കും.

വീ​ണ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും അ​ജ​ണ്ട​യി​ലു​ണ്ട്. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യാ​ൽ ഇ​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല​ട​ക്കം ഇ​ഡി റെ​യ്‌​ഡ് ന​ട​ത്തി​യ​ത്. ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും റെ​യ്‌​ഡ് ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​എം​ആ​ർ​എ​ൽ ക​മ്പ​നി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സി​ന് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​തെ 1.72 കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന​താ​ണ് കേ​സി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഫെഡറലിസത്തിന് എതിരാണ്, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

പിണറായി വിജയന്‍റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ആയിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം. കേസില്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Kerala

മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; സാവകാശം ഈ മാസം 16 വരെ നീട്ടി

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ല്‍ ന​ട​പ​ടി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ലെ സാ​വ​കാ​ശം ഈ ​മാ​സം 16 വ​രെ നീ​ട്ടി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍ ഒ​ഴി​പ്പി​ക്ക​ല്‍ ഉ​ത്ത​ര​വി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും, ഇ​നി​യും സാ​വ​കാ​ശം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി.

റൂ​റ​ല്‍ എ​സ്പി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. അ​തു​വ​രെ പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി വി​ഷ​യ​ത്തി​ല്‍ മ​റ്റ് ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ല​യി​ടം​തു​രു​ത്ത് ഒ​ഴി​പ്പി​ക്ക​ലി​ല്‍ ഈ ​മാ​സം ഒ​ന്പ​ത് വ​രെ ഹൈ​ക്കോ​ട​തി നേ​ര​ത്തേ സ​ര്‍​ക്കാ​രി​ന് സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ല്‍ സാ​വ​കാ​ശം ഈ ​മാ​സം ഒ​ന്പ​തി​ന് അ​പ്പു​റ​ത്തേ​ക്ക് നീ​ട്ടി ന​ല്‍​കാ​നാ​കി​ല്ലെ​ന്നും അ​തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തോ​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ന്‍ ക​ത്തു ന​ല്‍​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യം ഹൈ​ക്കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ഈ ​മാ​സം 16 വ​രെ കോ​ട​തി സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്ക് അറസ്റ്റ് പാടില്ല എന്നാണ് നിര്‍ദേശം. ജസ്റ്റീസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് വിധി. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഫര്‍മാന് കോടതി സാവകാശം നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, തട്ടിക്കൊണ്ടുപോയി എന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പെണ്‍കുട്ടിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്നാണ് മധ്യപ്രദേശ് പോലീസിന്‍റെ അഭിഭാഷകന്‍റെ വാദം. ഹിന്ദു നിയമപ്രകാരം രണ്ടു ഹിന്ദുക്കള്‍ക്ക് മാത്രമേ അമ്പലത്തില്‍ വച്ച് വിവാഹിതരാകാന്‍ സാധിക്കുകയുള്ളു, അല്ലാത്തപക്ഷം ആ വിവാഹം അസാധുവാണ്, അതിനാല്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല എന്നും അഭിഭാഷകന്‍ അറിയിച്ചു.

പെണ്‍കുട്ടിയെ ഇരയായി കണ്ട് സംരക്ഷിക്കാന്‍ ഒരുക്കമാണെന്നും പോലീസ് അറിയിച്ചിരുന്നു. ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തീയതി 2009 ഡിസംബര്‍ 13 ആണെന്നും ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച വാദിച്ചിരുന്നു.

എന്നാല്‍ തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമായിരുന്നു പെണ്‍കുട്ടിയുടെ വാദം.

Kerala

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്‍റെ ആവശ്യം. എന്നാൽ അന്വേഷണം അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.

എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.

National

ടിവി പരസ്യങ്ങൾക്ക് 12 മിനിറ്റ്: ചട്ടം ശരിവച്ച് ഹൈക്കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​ണി​​​ക്കൂ​​​റി​​​ൽ 12 മി​​​നി​​​റ്റ് സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച ട്രാ​​​യ് (ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ) ച​​​ട്ടം ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

പ​​​ര​​​സ്യ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ചോ​​​ദ്യം​​​ചെ​​​യ്ത് വി​​​വി​​​ധ ചാ​​​ന​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ൾ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ൽ ക്ഷേ​​​ത്ര​​​പാ​​​ൽ, അ​​​മി​​​ത് മ​​​ഹാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ത​​​ള്ളി.

2013ൽ ​​​ച​​​ട്ടം കൊ​​​ണ്ടു​​​വ​​​ന്നെ​​​ങ്കി​​​ലും നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന ചാ​​​ന​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ട്രാ​​​യി​​​യെ ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​ക്കി​​​യി​​​രു​​​ന്നു.

ട്രാ​​​യ് ച​​​ട്ട​​​ത്തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ തീ​​​ർ​​​പ്പാ​​​യ​​​ത്. ച​​​ട്ട​​​പ്ര​​​കാ​​​രം ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് മ​​​ണി​​​ക്കൂ​​​റി​​​ൽ പ​​​ര​​​മാ​​​വ​​​ധി 10 മി​​​നി​​​റ്റ് വാ​​​ണി​​​ജ്യ പ​​​ര​​​സ്യ​​​ങ്ങ​​​ളും ര​​​ണ്ടു മി​​​നി​​​റ്റ് സ്വ​​​ന്തം ചാ​​​ന​​​ലി​​​ന്‍റെ പ്രൊ​​​മോ​​​ഷ​​​നു​​​ക​​​ളും മാ​​​ത്ര​​​മേ സംപ്രേഷ​​​ണം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കൂ.

Kerala

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണം: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍

കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഇഡിക്ക് അന്വേഷണം തുടരാമെന്ന വിധി വന്ന ദിവസം തന്നെ അപ്പീല്‍ നല്‍കുന്നതു വരെ അന്വേഷണം മരവിപ്പിക്കണം രണ്ടാഴ്ച സാവകാശം നല്‍കണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.

ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം, എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല, അന്വേഷണത്തിന്‍റെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലുമുള്ളത്.

National

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്. നി​രോ​ധ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാണ് നി​ർ​ദേ​ശം. ബ​ക്രീ​ദി​നോ മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​മോ ഒ​രി​ട​ത്തും പ​ശു​ക്ക​ളെ​യോ ക​ന്നു​കു​ട്ടി​ക​ളെ​യോ ക​ശാ​പ്പു​ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ജ​സ്റ്റീസ് വി. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല​ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ട

സ​ർ​ക്കാ​ർ ​ന​ട​പ​ടി​യെ​ക്കു​റി​ച്ച​റി​യാ​ൻ കേ​സ് വീ​ണ്ടും വെ​ള്ളി​യാ​ഴ്ച വാ​ദ​ത്തി​നെ​ടു​ക്കാ​ൻ ര​ജി​സ്ട്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി കെ. ​സൂ​ര്യ എ​ന്ന സൂ​ര്യ പ്ര​ശാ​ന്ത് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി​യി​ലാ​ണ് വി​ധി. ബ​ക്രീ​ദി​ന് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ൽ ക​ശാ​പ്പു​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

Kerala

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള 17 പ്ര​തി​ക​ള്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ക്ഷ​ന്‍ കോ​ട​തി​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

മൂ​ന്നാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ആ​ണ് ഇ​ന്ന​ലെ വി​ചാ​ര​ണ​ക്കി​ടെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേതു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. ഒ​ന്നാം സാ​ക്ഷി റി​യാ​സി​നെ വി​സ്ത​രി​ച്ച​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ല്‍ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​രു​ന്നു.

2018 ഫെ​ബ്രു​വ​രി 12നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബ് (29) കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം രാ​ത്രി ചാ​യ​ക്ക​ട​യി​ല്‍ ഇ​രി​ക്കു​ന്ന​തി​നി​ടെ ഷു​ഹൈ​ബി​നെ ബോം​ബെ​റി​ഞ്ഞ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​കാ​ശ് തി​ല്ല​ങ്കേ​രി, പ​ഴ​യ​പു​ര​യി​ല്‍ ര​ജി​ല്‍ രാ​ജ്, കൃ​ഷ്ണ നി​വാ​സി​ല്‍ ദീ​പ്ച​ന്ദ്, ത​യ്യു​ള്ള​തി​ല്‍ ടി.​കെ. അ​സ്‌​ക​ര്‍, മു​ട്ടി​ല്‍​വീ​ട്ടി​ല്‍ കെ. ​അ​ഖി​ല്‍, പു​തി​യ​പു​ര​യി​ല്‍ പി.​പി. അ​ന്‍​വ​ര്‍ സാ​ദ​ത്ത്, നി​ലാ​വി​ല്‍ സി. ​നി​ജി​ല്‍, പി.​കെ. അ​ഭി​നാ​ഷ്, എ. ​ജി​തി​ന്‍, സാ​ജ് നി​വാ​സി​ല്‍ കെ. ​സ​ഞ്ജ​യ്, ര​ജ​ത് നി​വാ​സി​ല്‍ കെ. ​ര​ജ​ത്ത്, കെ.​വി. സം​ഗീ​ത്, കെ. ​ബൈ​ജു, കെ.​പി. പ്ര​ശാ​ന്ത്, എ.​പി. സ​നീ​ഷ്, മു​ട്ടി​ല്‍ എ.​കെ. സു​ബി​ന്‍, കേ​ളോ​ത്ത് വി. ​പ്ര​ജി​ത്ത് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

Kerala

മാസപ്പടി കേസ്: സിഎംആര്‍എല്ലിന് തിരിച്ചടി, ഇഡിക്ക് അന്വേഷണം തുടരാം, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.

സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.

ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

Kerala

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് എ. ബദറൂദ്ദീന്‍റെ ബെഞ്ചാണ് പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയത്.

മണ്ണാര്‍ക്കാട് എസ്‌സി എസ്‌ടി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ പ്രശോഭ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അടക്കം സാങ്കേതിക പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് ദളിത് യുവതി പ്രശോഭിനെതിരെ പരാതി നല്‍കിയത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. പരാതി എത്തിയതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Kerala

അട്ടപ്പാടി മധുവധക്കേസ്; ഒന്നാംപ്രതി ഹുസൈനെ ഹൈ​ക്കോ​ട​തി വെറുതേവി​ട്ടു

പാ​ല​ക്കാ​ട്: സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​ട്ട​പ്പാ​ടി മ​ധു ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി ഹു​സൈ​നെ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടു. ഇയാൾക്കെതിരായ  മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ. ​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​ചാ​ര​ണ കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ് പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളി​ൽ 13 പേ​ർ​ക്കും ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് നേ​ര​ത്തെ വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്.

2018 ഫെ​ബ്രു​വ​രി 22നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ട്ട​പ്പാ​ടി ചി​ണ്ട​ക്കി ഊ​രി​ലെ മ​ല്ല​ന്‍റെ​യും മ​ല്ലി​യു​ടെ​യും മ​ക​നും മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ടി​രു​ന്ന​തു​മാ​യ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ (34) അ​രി​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ കാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​രു​കൈ​ക​ളും പി​ന്നി​ലേ​ക്ക് കൂ​ട്ടി​ക്കെ​ട്ടി, ന​ഗ്ന​നാ​ക്കി അ​ട്ട​പ്പാ​ടി​യി​ലെ റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ചാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ. വ​ഴി​യി​ലു​ട​നീ​ളം ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ മ​ധു​വി​നെ ഒ​ടു​വി​ൽ പൊ​ലീ​സ് വ​ണ്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് മ​ധു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Latest News

Corehub Up